നിങ്ങളുടെ ആരോഗ്യത്തിന് ആരാണ് ഉത്തരവാദി?


നിങ്ങൾ സന്തോഷമായി ഇരിക്കേണ്ടത് ആരുടെ ആവശ്യം ആണ്? നിങ്ങളുടെ കുടുംബത്തിന്റെയോ അതോ സമൂഹത്തിന്റെയോ?
അടുത്ത ചോദ്യം, നിങ്ങൾ സന്തോഷമായി ഇരിക്കേണ്ടത് അല്ലെങ്കിൽ നിങ്ങളെ സന്തോഷമുള്ള ആളായി നിർത്തേണ്ടത് ആരുടെ കടമയാണ്?


മാനസികമായി തളരുന്നുണ്ടോ നിങ്ങൾ? മോട്ടിവേഷനും പോസിറ്റീവ് തിങ്കിങ്ങും എന്തിനു അഫർമേഷൻസ് പോലും നിങ്ങളെ തളർത്തുന്നതായി തോന്നുന്നുണ്ടോ?
ഉണ്ടെങ്കിൽ നിങ്ങളും ഞാനും മറ്റുള്ളവരെ പോലെ തന്നെ സാധാരണ മനുഷ്യരാണ്.
അപ്പോൾ എപ്പോഴും പോസിറ്റീവ് ആയി നില നിൽക്കുന്ന ആ അസാധാരാണ മനുഷ്യർ ആരാണ് ,അവർ എവിടെ ആണുള്ളത് ?
ഒരു സമൂഹത്തിൽ, പ്രത്യേകിച്ച് ഇന്നത്തെ സമൂഹത്തിൽ, അതായത് ഈ പോസിറ്റീവ് തിങ്കിങ് മോട്ടിവേഷൻ തുടങ്ങിയ വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന ഈ സമൂഹത്തിൽ, അങ്ങനെയൊരു സ്വത്വം ഇല്ല തന്നെ .
അപ്പോൾ നമ്മൾ ഇപ്പോഴും കാണുന്ന മോട്ടിവേഷൻ സ്‌പീക്കർസ് ആൻഡ് gurus ഇവർ ഒക്കെ എങ്ങനെ എപ്പോഴും പോസിറ്റീവ് ആയി നില കൊള്ളുന്നു എന്ന സംശയം നിങ്ങളുടെ ഉള്ളിൽ ഇല്ലേ? പലപ്പോഴും അത് കൊണ്ട് തന്നെ അവരുടെ ജല്പനങ്ങൾക് നിങ്ങൾ ചെവി കൊടുക്കാതെ പോകാറല്ലേ പതിവ്?
ഇവിടെ നാം മനസ്സിലാക്കേണ്ടത് അവരും നമ്മളെ പോലെ തന്നെ സാധാരണ മനുഷ്യർ ആണ് എന്നാണ് . വീഡിയോ ഉണ്ടാക്കിയ സമയത്തു ഉള്ള മൂഡ് ആയിരിക്കില്ല അവർക്കു എപ്പോഴും. പക്ഷെ നമ്മൾ ഒരു വീഡിയോയിലൂടെ അല്ലെങ്കിൽ സമൂഹ മാധ്യമങ്ങളിലെ ഒരു ഫോട്ടോയിലൂടെ ഒരാളുടെ ജീവിതത്തെ മുഴുവനായും നാം കഥയായി എഴുതുന്നു. അവരുമായി താരതമ്യം ചെയ്ത് നമ്മൾ ചെറുതാണ് എന്ന് തോന്നിപ്പിക്കുന്നു, ഉറപ്പിക്കുന്നു.
നമ്മൾ നെഗറ്റീവ് ആയി ഇരിക്കുമ്പോൾ പോസിറ്റീവ് ആയി ഇരിക്കുന്നവരുടെ വാക്കുകൾ ഒരു പരിധി വരെ നമ്മളെ നേരെ ആവാൻ സഹായിച്ചേക്കാം. പക്ഷെ ഒരു ചില സാഹചര്യങ്ങളിൽ നമ്മളെ പോസിറ്റീവ് ആക്കിയ അതേ ആളുകളുടെ വാക്കുകൾ നമുക്ക് അരോചകമായി തോന്നുകയും ചെയ്യാം , അല്ലേ?
ആദ്യമായി അറിയേണ്ടത് നമ്മളിൽ ഉടലെടുക്കുന്ന മാനസികമായ ഓരോ വികാരവും നമ്മളിൽ ശാരീരികവും രാസവുമായുള്ള കാതലായ മാറ്റങ്ങൾ ഉണ്ടാക്കുവാൻ കെല്പുള്ളതാണ് എന്നതാണ്.
ചില പ്രത്യേക കെമിക്കലുകൾ അല്ലെങ്കിൽ ഹോർമോൺസ് ശരീരത്തിൽ ഈ വികാരങ്ങളാൽ ഉത്പാദിപ്പിക്കപ്പെടുന്നു അല്ലെങ്കിൽ സ്രവിക്കപ്പെടുന്നു.
നമുക്ക് സ്ട്രെസ് (stress)/ മാനസിക സമ്മർദ്ദം കൂടുന്ന സമയത് ശരീരത്തിൽ പല ഭാഗങ്ങളിലായി വേദന അനുഭവപ്പെടുന്നു. അഡ്രിനാലിൻ ഗ്രന്ഥി സ്രവിക്കുന്ന കോർട്ടിസോൾ എന്ന ഹോർമോൺ ആണ് ഇതിനു കാരണം. അത് 'സ്‌ട്രെസ് ഹോർമോൺ' എന്ന ഓമനപ്പേരിൽ ആണ് അറിയപ്പെടുന്നത്. പലപ്പോഴും ശരീരത്തിലെ ഈ വേദനകൾ വേറെ എന്തൊക്കെയോ കാരണങ്ങളാൽ ആണ് ഉണ്ടാവുന്നത് എന്ന് നാം തെറ്റിദ്ധരിക്കുന്നു.
അതേ സമയം നിങ്ങൾ ഹാപ്പി ആണെങ്കിലോ, തലച്ചോറ് പുറത്തു വിടുന്നത് dose(ഹാപ്പി ഹോർമോൺസ് ആയ dopamin, oxytocin, serotonin, and endorphin) ആകുന്നു.
ഡിപ്രഷൻ എന്ന മാനസിക അവസ്ഥ ഇന്ന് വളരെ സാധാരണമായി പ്രായ ലിംഗഭേദമെന്യെ എല്ലാവരിലും കാണപ്പെടുന്നു.
നിങ്ങൾ depressed ആയിരിക്കുമ്പോൾ, cortisol-നോടൊപ്പം മറ്റു സ്ട്രെസ് ഹോർമോണുകളും സ്രവിക്കപ്പെടുന്നു എന്ന് മാത്രമല്ല , അവ ഹാപ്പി ഹോർമോൺസിന്റെ അളവ് ഗണ്യമായി കുറയ്‌ക്കുകയും ചെയ്യുന്നു.
ഇത് മൂലം, ഡിപ്രെസ്സ്ഡ് ആയി ഇരിക്കുന്ന ഒരാൾ അതേ അവസ്ഥയിലേക്ക് തന്നെ വീണ്ടും തള്ളി ഇടപ്പെടുകയും ചെയ്യുന്നു.
ഡിപ്രഷന് വേണ്ടിയുള്ള മരുന്നുകൾ ഡിപ്രഷന് കാരണക്കാരായ ഹോർമോൺസ് ന്റെ സ്രാവത്തെ നിയന്ത്രിക്കുന്നതിനോടൊപ്പം 'ഡോസ്'- ന്റെ ഉത്പാദനം വർധിപ്പിക്കാൻ തലച്ചോറിനെ സഹായിക്കുകയും ചെയ്യുന്നു.
പുറത്തു നിന്നുള്ള ഒരു കെമിക്കലിനു അകത്തുള്ളവയെ നിയന്ത്രിക്കാൻ സാധിക്കുന്നു. അത് ചെയ്യുന്നതാകട്ടെ ഇപ്പോൾ നമ്മൾ മനസ്സിലാക്കിയ കാര്യം തന്നെ. നമുക്കറിയാമല്ലോ സന്തോഷിക്കുമ്പോഴും ദു:ഖിക്കുമ്പോഴും എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നത് എന്ന്.
ഡിപ്രെഷനിൽ ആയ ഒരു വ്യക്തിയുടെ മനസ്സിനും ശരീരത്തിനും മരുന്ന് പോലെ തന്നെ പ്രധാനം ആണ് ശരീരത്തിന്റെ വ്യായാമവും. വ്യായാമത്തിനു ഡിപ്രെഷൻ ഹോർമോൺസിന്റെ ഉല്പാദനത്തിൽ തടസ്സം സൃഷ്ടിക്കുവാനോ അല്ലെങ്കിൽ അവയെ അടിച്ചമർത്താനോ സാധിക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ഒരു നിശ്ചിത സമയത്ത് ഒരു നിശ്ചിത നേരത്ത് ചിട്ടയായ വ്യായാമം ചെയ്യുന്നതിലൂടെ മരുന്നിന്റെ പ്രവർത്തനവും കൂടി ചേരുന്നതോടു കൂടി ആരോഗ്യത്തിന്റെ വീണ്ടെടുക്കൽ എന്ന പ്രക്രിയ ത്വരിതപ്പെടുന്നു.
ജിമ്മിൽ പോകാൻ സാധിക്കാത്തവർ വീട്ടിൽ തന്നെ വ്യായാമം ചെയ്യേണ്ടതാണ്. സമയം ഇല്ല എന്നുള്ളതാണ് പൊതുവെ എല്ലാവരും പറയുന്ന ഒരു ഒഴികഴിവു അല്ലേ? എന്നാൽ കാര്യങ്ങൾ കൂടുതൽ വഷളായാൽ സ്ഥിരമായി സമയം കിട്ടുന്ന സാഹചര്യത്തിലേക്കു മാറേണ്ടതായി വരും. അത് മുന്നിൽ കണ്ട് സമയം ക്രമീകരിച്ചു വ്യായാമത്തിനു സമയം കണ്ടെത്തുക.
നമുക്ക് എന്തിനാണ് കോർട്ടിസോൾ, നമുക്ക് dose മതി.
ഇപ്പോൾ ഈ ചോദ്യങ്ങൾക് ഉള്ള ഉത്തരം ലഭിച്ചുവോ?"നിങ്ങൾ സന്തോഷമായി ഇരിക്കേണ്ടത് ആരുടെ ആവശ്യം ആണ്? നിങ്ങളുടെ കുടുംബത്തിന്റെയോ അതോ സമൂഹത്തിന്റെയോ?
അടുത്ത ചോദ്യം, നിങ്ങൾ സന്തോഷമായി ഇരിക്കേണ്ടത് അല്ലെങ്കിൽ നിങ്ങളെ സന്തോഷമുള്ള ആളായി ഇരുത്തേണ്ടത് ആരുടെ ബാദ്ധ്യതയാണ്?"
എല്ലാ ചോദ്യങ്ങൾക്കും ഒരേ ഒരുത്തരം.  
നിങ്ങളുടെ.....നിങ്ങളുടേത് മാത്രം.
നിങ്ങളുടെ ആരോഗ്യത്തിനാണ് നിങ്ങൾ മുൻഗണന കൊടുക്കേണ്ടത്. നിങ്ങളെ കഴിഞ്ഞേ ഉള്ളൂ മറ്റുള്ളവർ.

(ഈ ലേഖനം ഒരിക്കലും ഒരു വൈദ്യോപദേശത്തിനു പകരം അല്ല. മാനസികമായ സമ്മർദ്ദം അനുഭവിക്കുന്നവർ അതിനുള്ള ചികിത്സ തേടുക.)

മനോഭാവം മാറ്റിയാൽ ജീവിതം മാറുംകുട്ടികൾക്കും യുവാക്കൾക്കും മാതാപിതാക്കൾക്കും ഒരു ലളിതമായ ഗൈഡ്  https://miscverse.blogspot.com/2026/01/blog-post.html
മസ്തിഷ്‌ക മങ്ങലും ചിന്താ ക്ഷയവും: ഒരു വിശകലനം
ഡ്യൂഷെൻ ചിരിയുടെ ശക്തി: യഥാർത്ഥ സന്തോഷത്തിന്റെ രഹസ്യം നിങ്ങളുടെ കണ്ണുകളിലാണ്  https://miscverse.blogspot.com/2025/11/blog-post_10.html


ഒന്ന് മരിക്കണം: പുതിയ യാഥാർത്ഥ്യം സാക്ഷാത്കരിക്കാൻ 
നിങ്ങളുടെ പഴയ ‘ഞാൻ’ മരിക്കേണ്ടതെന്തുകൊണ്ട്?
മറ്റു മലയാളം ബ്ലോഗുകൾ വായിക്കാൻ ഈ ബ്ലോഗിൽ തന്നെ ഇടത് വശത്തു കാണുന്ന labels - ഇൽ drop down menu - വിൽ ഉള്ള മലയാളം ലേബലിൽ പോകുക. 




Comments

Popular posts from this blog

The New Rich: The Brand New Concept that Upsets all the Preset Rules of Success

See Around to Find Opportunities to Make Money

How Your Thoughts are Manipulated by Social Media Today